വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; നടന്‍ പരാതി നല്‍കി

പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തിയ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി.
വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി; നടന്‍ പരാതി നല്‍കി

ചെന്നൈ: നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിയെ തുടര്‍ന്ന് നടന്‍ പരാതി നല്‍കി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം ഉള്‍പ്പെടുത്തിയ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി. കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിക്കുന്നുണ്ട്.

വിജയ് സേതുപതിയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ബലാത്സംഗ ഭീഷണി നടത്തിയ ആളെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് തീവ്ര തമിഴ് സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം ബലാത്സംഗ ഭീഷണിമുഴക്കിയ വ്യാജ അക്കൗണ്ട് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു.

മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കു​ന്ന 800 എ​ന്ന ചിത്രത്തിൽ നി​ന്നും താ​രം പിന്മാറിയിരുന്നു. ഇതിനു പി​ന്നാ​ലെ​യാ​ണ് ഭീ​ഷ​ണി. ശ്രീ​ല​ങ്ക​യി​ലെ ത​മി​ഴ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​ഷ്‌​ക​ര​മാ​യ ജീ​വി​തം വി​ജ​യ് സേ​തു​പ​തി മ​ന​സി​ലാ​ക്കാ​ന്‍ അ​യാ​ളു​ടെ മ​ക​ളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്.

നേരത്തെ, ധോണിയുടെ മകള്‍ക്കെതിരെയും ഇത്തരത്തിലുള്ള ബലാത്സംഗ ഭീഷണി ഉയര്‍ന്നിരുന്നു.

Related Stories

Anweshanam
www.anweshanam.com