ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം

നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും.
ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം

കൊച്ചി: ഷൂട്ടിങിനിടെ പരിക്കേറ്റ നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റില്‍ അറിയിച്ചു.

കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സിനിമാ ഷൂട്ടിംഗിനിടെയാണ് ടൊവിനോയ്ക്ക് പരിക്ക് പറ്റിയത്. കള എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. രണ്ടു ദിവസം മുന്‍പ് പിറവത്തെ ലൊക്കേഷനില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന് വയറിന് ചവിട്ടേറ്റിരുന്നു. തുടര്‍ന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com