നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം 'അന്‍ടെ സുന്ദരനികി' ;ടൈറ്റില്‍ വീഡിയോ കാണാം

ചിത്രത്തില്‍ നാനിയാണ് നായകന്‍.
നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം 'അന്‍ടെ സുന്ദരനികി' ;ടൈറ്റില്‍ വീഡിയോ കാണാം

മലയാളിയുടെ പ്രിയ താരം നസ്രിയ നസീം തെലുങ്കില്‍ നായികയാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു.

അന്‍ടെ സുന്ദരനികി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാനിയാണ് നായകന്‍.നാനിയുടെ 28ാമത്തെ ചിത്രമായ അന്‍ടെ സുന്ദരനികി.

വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേര്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.. 2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക.

ചിത്രത്തിന്റെ സംഗീത സംവിധാനം വിവേക് സാഗറാണ്. ഛായാഗ്രാഹകന്‍ നികേത് ബൊമ്മിയാണ്. രവിതേജ ഗിരിജാലയാണ് എഡിറ്റിംഗ്.

ലതാ തരുണാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. അനില്‍, ബാനു എന്നിവരാണ് പബ്ലിസിറ്റി ഡിസൈന്‍. വംശി ശേഖര്‍, ആതിരാ ദില്‍ജിത്തുമാണ് പി.ആര്‍.ഒ.

Related Stories

Anweshanam
www.anweshanam.com