റിലീസ് തീയതി പ്രഖ്യാപിച്ച് ' തിരികെ'

ഡൗണ്‍ സിന്‍ഡ്രം ബാധിച്ച സെബുവിന്റെയും സഹോദരന്‍ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെ ആണ് ചിത്രം കടന്നുപോകുന്നത്.
റിലീസ് തീയതി പ്രഖ്യാപിച്ച് ' തിരികെ'

റിലീസ് തീയതി പ്രഖ്യാപിച്ച് ' തിരികെ'. ഫെബ്രുവരി 26 മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഡൗണ്‍ സിന്‍ഡ്രം ബാധിച്ച സെബുവിന്റെയും സഹോദരന്‍ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെ ആണ് ചിത്രം കടന്നുപോകുന്നത്.

നേഷന്‍ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എബ്രഹാം ജോസഫും, ദീപക് ദിലീപ് പവാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതക്കള്‍ ഡിജോ കുര്യന്‍, റോണിലാല്‍ ജെയിംസ്, മനു മറ്റമന, സിജോ പീറ്റര്‍, പോള്‍ കറുകപ്പിള്ളില്‍ എന്നിവരാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോര്‍ജ് കോര. അങ്കിത് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് ചെറിന്‍ പോള്‍ ആണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com