സൂരറൈ പോട്ര് എന്ന ചിത്രത്തിലൂടെ തമിഴകത്തിന്റെ പ്രിയങ്കരിയായി മാറിയ അപര്‍ണ ബാലമുരളി നായികയാകുന്ന പുതിയ ചിത്രമാണ് ‘തീതും നണ്ട്രും’. ആക്ഷന്‍ ഡ്രാമ ഗണത്തില്‍പെടുന്ന ത്രില്ലര്‍ ചിത്രത്തില്‍ സംവിധായകനായ റസു തന്നെയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നടി ലിജോമോളും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ ഈസന്‍, ഇന്പ, സന്ദീപ്, കരുണാകരന് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് സി. സത്യയാണ്. 2018ല്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പ്രതിസന്ധികളെ തുടര്‍ന്ന് നീളുകയായിരുന്നു.
Comments