വെബ് സീരിസ് 'മണി ഹെയ്സ്റ്റ്' അഞ്ചാം സീസണോടെ അവസാനിക്കും
Entertainment

വെബ് സീരിസ് 'മണി ഹെയ്സ്റ്റ്' അഞ്ചാം സീസണോടെ അവസാനിക്കും

പ്രഫസര്‍ എന്ന സമര്‍ദ്ധനായ ആസൂത്രകന്റെ നേതൃത്വത്തില്‍ വന്‍ മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെസ്റ്റ്.

News Desk

News Desk

വാഷിംങ്ടണ്‍: ജനപ്രിയ വെബ് സീരിസ് 'മണി ഹെയ്സ്റ്റ്' അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് നെറ്റ്ഫ്‌ലിക്‌സ്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആവേളത്തിലാക്കി മണി ഹെയ്സ്റ്റ് അഞ്ചാം ഭാഗം പ്രഖ്യാപിച്ചു. സീരിസിന്റെ അവസാന സീസണ്‍ കൂടിയായിരിക്കും ഇത്. ലോകം മുഴുവനും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്റെ നാലാം സീസണിന് വലിയ സ്വീകരണമാണ് ലോകമെങ്ങും ലഭിച്ചത്.

ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച ട്വീറ്റിലൂടെ ഫൈനല്‍ സീസണ്‍ പ്രഖ്യാപനം ഷോ സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്. അതേ സമയം അവസാന സീസണിന്റെ ചിത്രീകരണം ഉടന്‍ തന്നെ സ്‌പെയിനില്‍ ആരംഭിക്കും എന്നാണ് വെറൈറ്റിയുടെ റിപ്പോര്‍ട്ട്. അടുത്ത സീസണ്‍ ചിത്രീകരണത്തിനായി ഒരു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയത് എന്നാണ് ഷോ ക്രിയേറ്ററായ അലക്‌സ് പിന പറഞ്ഞു.

ലാ കാസ ഡീ പാപേല്‍ എന്ന പേരില്‍ സ്പാനീഷ് ഭാഷയില്‍ ഇറങ്ങിയ സീരിസാണ് പിന്നീട് മണി ഹെയ്സ്റ്റായി മാറിയത്. പ്രഫസര്‍ എന്ന സമര്‍ദ്ധനായ ആസൂത്രകന്റെ നേതൃത്വത്തില്‍ വന്‍ മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെസ്റ്റ്.

Anweshanam
www.anweshanam.com