ഇന്ദ്രന്‍സ് നായകനാകുന്ന ‘ഹാഷ് ഹോം’ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സ് നായകനാകുന്ന ‘ഹാഷ് ഹോം’ സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു

ഇന്ദ്രന്‍സിനെ നായകനാകുന്ന ‘ഹാഷ് ഹോം’ സിനിമയുടെ ടീസര്‍ എത്തി. ഇന്ദ്രന്‍സിന്റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ടീസര്‍ റിലീസ് ചെയ്തത്. താരത്തിന്റെ ആദ്യ കമേര്‍സ്യല്‍ ചിത്രം എന്ന വിശേഷത്തോടെ എത്തുന്ന ‘ഹാഷ് ഹോം’ നിര്‍മിക്കുന്നത് വിജയ് ബാബുവാണ്. റോജിന്‍ തോമസ് ആണ് കഥ എഴുതി സംവിധാനം ചെയ്യുന്നത് .

ശ്രീനാഥ് ഭാസി, തണ്ണീര്‍ മത്തന്‍ ഫെയിം നസ്ലിന്‍ എന്നിവരാണ് ഇന്ദ്രന്‍സിന്റെ മക്കളായി ചിത്രത്തില്‍ എത്തുന്നത്. മഞ്ജു പിള്ള ഭാര്യയായും അഭിനയിക്കുന്നു. വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസി ലളിത, അനൂപ് മേനോന്‍, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com