ദി പ്രീസ്റ്റ് ;വിഷുവിന് ആമസോൺ പ്രൈമിൽ

ഇപ്പോഴിതാ തിയേറ്റർ റിലീസിന് പിന്നാലെ ചിത്രം ആമസോൺ പ്രൈമിൽ എത്തുകയാണ് .ഏപ്രിൽ 14 -നാണ് ചിത്രം റീലീസ് ചെയ്യുന്നത് .
ദി പ്രീസ്റ്റ്  ;വിഷുവിന് ആമസോൺ പ്രൈമിൽ

ഏറെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററിൽ എത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ് .ഇപ്പോഴിതാ തിയേറ്റർ റിലീസിന് പിന്നാലെ ചിത്രം ആമസോൺ പ്രൈമിൽ എത്തുകയാണ് .ഏപ്രിൽ 14 -നാണ് ചിത്രം റീലീസ് ചെയ്യുന്നത് .

ത്രില്ലെർ സ്വഭാവത്തിലുള്ള ചിത്രത്തിൽ മമ്മൂട്ടി പുരോഹിതന്റെ വേഷത്തിലാണെത്തുന്നത് .ലോകത്തിന്റെ വിവിധ കോണുകളിലേക്കുള്ള പ്രേക്ഷകരിലേക്ക് ചിത്രം എത്തുന്നതിന്റെ സന്തോഷത്തിലാണ് മമ്മൂട്ടി .

നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത് .മാർച്ച് 11 -നാണ് ചിത്രം തിയേറ്ററിൽ എത്തിയത് .മമ്മൂട്ടിക്ക് ഒപ്പം മഞ്ജു വാരിയരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com