തമിഴ്, തെലുങ്ക് റീമേക്കിനായി തയ്യാറെടുത്ത് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ'

തമിഴ്, തെലുങ്ക് റീമേക്കിനായി തയ്യാറെടുത്ത് 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൻ'

ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി' ന്റെ തമിഴ്, തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു. ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് തെലുങ്ക് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും കണ്ണന്‍ ആണ്.

"ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്‍റേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. ചിത്രം കണ്ടതിനുശേഷം അവരോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടുമ്പോള്‍പ്പോലും നമ്മള്‍ രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ചും ഇരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത് എന്നത് പരിഗണിക്കുമ്പോള്‍" എന്നാണ് ആര്‍ കണ്ണന്‍ പറഞ്ഞത്.

പ്രശസ്തയായ ഒരു നടിയും നടനും തന്നെയാകും നിമിഷയുടെയും സൂരാജിന്റെയും വേഷങ്ങൾ അവതരിപ്പിക്കുക. ഇതിലെ താരങ്ങൾ ആരൊക്കെയാണെന്ന് തീരുമാനിച്ചു കഴിഞ്ഞു എന്നും വൈകാതെ പ്രഖ്യാപിക്കുമെന്നും കണ്ണന്‍ പറയുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com