ആദ്യ 'ജെയിംസ് ബോണ്ട്' നായകന്‍ സര്‍. ഷോണ്‍ കോണറി അന്തരിച്ചു

1962 മുതല്‍ 1983 വരെയുള്ള ഏഴ് ജെയിംസ് ബോണ്ട് സിനിമകളില്‍ കോണറി നായകനായിരുന്നു.
ആദ്യ 'ജെയിംസ് ബോണ്ട്' നായകന്‍ സര്‍. ഷോണ്‍ കോണറി അന്തരിച്ചു

ലണ്ടന്‍: പ്രശസ്ത ബ്രട്ടീഷ് നടന്‍ സര്‍. ഷോണ്‍ കോണറി അന്തരിച്ചു. 90 വയസായിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് മരണ വിവരം പുറത്തുവിട്ടത്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനായ അദ്ദേഹം ആദ്യ ജെയിംസ് ബോണ്ട് ചിത്രത്തിലെ നായകനായിരുന്നു. 1962 മുതല്‍ 1983 വരെയുള്ള ഏഴ് ജെയിംസ് ബോണ്ട് സിനിമകളില്‍ കോണറി നായകനായിരുന്നു.

ഡോ. നോ, ഫ്രം റഷ്യ വിത്ത് ലൗ, ഗോള്‍ഡ് ഫിങ്കര്‍, തണ്ടര്‍ബോള്‍, യു ഒണ്‍ലി ലീവ് ടൈ്വസ്, ഡയമണ്ട് ആര്‍ ഫോറെവര്‍, നെവര്‍ സേ നെവര്‍ എഗെയിന്‍ എന്നിവയാണ് അദ്ദേഹം അഭിനയിച്ച ബോണ്ട് ചിത്രങ്ങള്‍. ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പുറമെ ദ ഹണ്ട് ഓഫ് ഒക്ടോബര്‍, ഇന്‍ഡ്യാന ജോണ്‍സ്, ദ ലാസ്റ്റ് ക്രൂസേഡ്, ദ റോക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

1988ല്‍ മികച്ച സഹ നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരവും ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹം കരസ്ഥമാക്കി.
ഒട്ടേറെ ആനിമേഷന്‍ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ശബ്ദം നല്‍കിയിരുന്നു. 1930 ഓഗസ്റ്റ് 25 ന് സ്‌കോട്ട്ലന്‍ഡിലെ എഡിന്‍ബറോയിലാണ് ഷോണ്‍ കോണറി ജനിച്ചത്. തോമസ് ഷോണ്‍ കോണറി എന്നാണ് മുഴുവന്‍ പേര്.

Related Stories

Anweshanam
www.anweshanam.com