‘ഗുഡ്‌ബൈ’ ചിത്രത്തിന് തുടക്കമായി

 ‘ഗുഡ്‌ബൈ’ ചിത്രത്തിന് തുടക്കമായി

അമിതാഭ് ബച്ചനൊപ്പം തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയും ഒന്നിക്കുന്ന ചിത്രമായാ ‘ഗുഡ്‌ബൈ’യ്ക്ക് പൂജ കഴിഞ്ഞു. ബച്ചന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രത്തിന്റെ പൂജ വിശേഷങ്ങള്‍ പങ്കുവെച്ചത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവായ ഏക്ത കപൂറാണ് ചിത്രത്തിന്റെ നിർമാണം.

'ഈ പുതിയ യാത്ര തുടങ്ങുന്നതില്‍ അതിയായ ആവേശമുണ്ട്’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് അമിതാഭ് ബച്ചന്‍ കുറിച്ചത്. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഗുഡ്‌ബൈ. സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനാവുന്ന മിഷന്‍ മജ്നു എന്ന സിനിമയിലൂടെയാണ് നടിയുടെ അരങ്ങേറ്റം.

വികാരഭരിതവും വിനോദം പകരുന്നതുമായിരിക്കും ചിത്രമെന്നും അമിതാഭ് ബച്ചനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നുംഏക്ത പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com