ജയലളിതയായി കങ്കണ റണാവത്; തലൈവി' ട്രെയ്‌ലര്‍ പുറത്തിറങ്ങി

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന സിനിമ തമിഴിലും ഹിന്ദിയിലുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തും.
ജയലളിതയായി കങ്കണ റണാവത്; തലൈവി' ട്രെയ്‌ലര്‍
 പുറത്തിറങ്ങി

നടി കങ്കണ റണാവത്ത് ജയലളിതയായി എത്തുന്ന ചിത്രം തലൈവി' ട്രെയ്‌ലര്‍ പുറത്തിറങ്ങി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് തലൈവി.

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന സിനിമ തമിഴിലും ഹിന്ദിയിലുമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തും. വിബ്രി കര്‍മ്മ മീഡിയയുടെ ബാനറില്‍ വിഷ്ണു വര്‍ധനാണ് ചിത്രത്തിന്റെ നിര്‍മാണം. ഏപ്രില്‍ 23 മുതല്‍ തലൈവി പ്രദര്‍ശനത്തിനെത്തും. അതേസമയം, ഷംന കാസിമാണ് ചിത്രത്തില്‍ ശശികലയായി വേഷമിടുന്നത്. എം ജി ആറായി അരവിന്ദ് സ്വാമിയും ചിത്രത്തിലെത്തുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com