തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം നല്‍കിയ അനുമതി പിന്‍വലിച്ച് തമിഴ്‌നാട്

കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് തമിഴ്‌നാട് സർക്കാറിന്റെ തീരുമാനം
തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം നല്‍കിയ അനുമതി പിന്‍വലിച്ച് തമിഴ്‌നാട്

ചെന്നൈ: സിനിമ തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും പ്രവേശനം നല്‍കിയ അനുമതി പിന്‍വലിച്ച് തമിഴ്‌നാട്. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് തമിഴ്‌നാട് സർക്കാറിന്റെ തീരുമാനം. മുൻപ് 100ശതമാനം സീറ്റിലും പ്രവേശനം നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു.

കേന്ദ്ര നിർദേശത്തിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തമിഴ്നാട് സർക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതോടെ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ച് ജനുവരി നാലിന് പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച വൈകീട്ടോടെ തമിഴ്നാട് സർക്കാർ പിൻവലിച്ചിരുന്നു.

പൊങ്കൽ റിലീസ് ചിത്രങ്ങൾ എത്തുന്ന തിയറ്ററുകളിൽ നിയന്ത്രണം ഒഴിവാക്കണമെന്ന് തമിഴ് സൂപ്പര്‍ താരം വിജയ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. നടൻ ചിലമ്പരസനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം, സിനിമ തുടങ്ങും മുൻപ് കോവിഡ് പ്രതിരോധ ബോധവത്ക്കരണ വിഡിയോകൾ പ്രദർശിപ്പിക്കണം. ഓൺലൈൻ ബുക്കിംഗ് പ്രോത്സാഹിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അനുമതി.

50 ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിച്ച് തീയേറ്ററുകൾക്ക് പ്രവർത്തിക്കാമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ മാർഗനിർദേശം പുറത്തിറക്കിയിരുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാന സർക്കാരുകളും ഒരുതരത്തിലും കേന്ദ്ര മാർഗനിർദേശത്തിൽ മാറ്റംവരുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തമിഴ്നാട് സർക്കാരിന് അയച്ച് കത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com