തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ്

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തെന്നിന്ത്യൻ താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ്

ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമന്നയ്ക്ക് കോവിഡിന്‍റെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്ന് നടത്തിയ ശ്രവപരിശോധനയിലാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്.

ഇന്ത്യന്‍ സിനിമാ താരങ്ങളില്‍ ഏറ്റവുമൊടുവില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത് തമന്നയ്ക്കാണ്. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താന്‍ സുരക്ഷിതയാണെന്നും തമന്ന പറഞ്ഞിരുന്നു.

വെബ്‌സീരിസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നു താരം. ഇതിനിടെയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്.

Related Stories

Anweshanam
www.anweshanam.com