സു​ശാ​ന്തി​ന്‍റെ മ​ര​ണം: സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യെ ചോ​ദ്യം ചെ​യ്യും
Entertainment

സു​ശാ​ന്തി​ന്‍റെ മ​ര​ണം: സ​ഞ്ജ​യ് ലീ​ല ബ​ന്‍​സാ​ലി​യെ ചോ​ദ്യം ചെ​യ്യും

ചോ​ദ്യം ചെ​യ്യ​ലി​ന് ബാ​ന്ദ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചു

By News Desk

Published on :

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയെ ചോദ്യം ചെയ്യും. സുശാന്ത് സിംഗ് രാജ്പുതിന് സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നതിനെക്കുറിച്ചാകും സഞ്ജയ് ലീല ബന്‍സാലിയെ ചോദ്യം ചെയ്യുക. ചോ​ദ്യം ചെ​യ്യ​ലി​ന് ബാ​ന്ദ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് പോ​ലീ​സ് നോ​ട്ടീ​സ് അ​യ​ച്ചു.

ബ​ന്‍​സാ​ലി​യു​ടെ ര​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ സു​ശാ​ന്തി​നെ നാ​യ​ക​നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ഈ വേഷങ്ങളില്‍ നിന്ന് താരം ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​രു​ന്നു. ഇത്തരം പ്രയാസങ്ങള്‍ സുശാന്തിനെ വിഷാദത്തിലേക്കു നയിക്കുകയും ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നും ആരോപണമുയരുന്നുണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​ത്.

മറ്റൊരു സംവിധായകന്‍ ശേഖര്‍ കപൂറിനെയും നടി കങ്കണ റാവത്തിനെയും ചോദ്യം ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡിലെ സ്വജന പക്ഷപാതവും ഗൂഢസംഘങ്ങളും കാരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുശാന്തിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

സുശാന്തിന്റെ വളരെ അടുത്ത സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തി, നടി സഞ്ജന സിംഗ് എന്നിവരും താരത്തിന്റെ ബന്ധുക്കളും അടക്കം 28 പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു.

ജൂണ്‍ 14നാണ് സുശാന്ത് സിംഗ് മരിച്ചത്. മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്.

Anweshanam
www.anweshanam.com