മലയാളത്തിലാദ്യം; 'സൂഫിയും സുജാതയും' ഓൺലൈൻ റിലീസ് ഇന്ന്
Entertainment

മലയാളത്തിലാദ്യം; 'സൂഫിയും സുജാതയും' ഓൺലൈൻ റിലീസ് ഇന്ന്

ജയസൂര്യയുടെ 'സൂഫിയും സുജാതയും' രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആകും. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് സംവിധാനം.

By News Desk

Published on :

കൊച്ചി: ചരിത്രത്തിലാദ്യമായി മലയാള സിനിമ ഓൺലൈൻ റിലീസിനൊരുങ്ങുന്നു. ജയസൂര്യയുടെ 'സൂഫിയും സുജാതയും' രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആകും. വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നരണിപ്പുഴ ഷാനവാസാണ് സംവിധാനം.

ഒരു സൂഫിയുടേയും അയാളെ പ്രണയിക്കുന്ന ഹിന്ദു പെണ്‍കുട്ടിയുടേയും കഥയാണ് സൂഫിയും സുജാതയും പറയുന്നത്. ജയസൂര്യക്ക് പുറമെ ബോളിവുഡ് താരമായ അതിഥി റാവു, സിദ്ദിഖ്, ഹരീഷ് കണാരന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഒട്ടേറെ വിവാദങ്ങള്‍ക്ക് ശേഷമാണ് സൂഫിയും സുജാതയും ഇന്ന് പ്രേക്ഷകരിലേക്കെത്തുന്നത്. സൂഫിയും സുജാതയും ഓണ്‍ലൈന്‍ റിലീസിന് തീരുമാനിച്ചപ്പോള്‍ തന്നെ തിയേറ്റര്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു തിയേറ്റര്‍ ഉടമകളുടെ ആരോപണം. എന്നാൽ ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ നിര്‍മ്മാതാവ് വിജയ് ബാബു ഉറച്ച്‌ നില്‍ക്കുകയായിരുന്നു .

Anweshanam
www.anweshanam.com