എന്താണ് ഫെമിനിസമെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് നമിത പ്രമോദ്

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ് നമിത.
എന്താണ് ഫെമിനിസമെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് നമിത പ്രമോദ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ യുവ നടിയാണ് നമിത പ്രമോദ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമാണ് നമിത. ഫെമിനിസത്തെക്കുറിച്ചുള്ള നടിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

എന്താണ് ഫെമിനിസത്തിന്റെ അര്‍ത്ഥമെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് താരം പറയുന്നു. താന്‍ വിശ്വസിക്കുന്നത് ആണും പെണ്ണും ഒരു പോലെയാണെന്നാണ്. എല്ലാകാര്യത്തിലും ഒരു പോലെ ആയിരിക്കണം. പണ്ടത്തെപ്പോലെ അല്ല. ഇപ്പോള്‍ എല്ലാവരും എല്ലാ ജോലികളും ചെയ്യുന്നു. എല്ലാവരും പരസ്പരം ബഹുമാനിക്കണമെന്നും ഫ്‌ലാഷ് മൂവീസിനു നല്‍കിയ അഭിമുഖത്തില്‍ നമിത പറഞ്ഞു. അതേസമയം വിനില്‍ വര്‍ഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ചിത്രത്തില്‍ കാളിദാസ് ജയറാമാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലക്ഷ്മി ഗോപാലസ്വാമി, സൈജു കുറുപ്പ്, റീബ മോണിക്ക, ശ്രീകാന്ത് മുരളി, അശ്വിന്‍, തോമസ്, റിങ്കി ബിസി, ഷോണ്‍ റോമി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com