‘മുത്തം നൂറുവിധം’:ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു

‘മുത്തം നൂറുവിധം’:ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം അണിയറയിൽ. ‘മുത്തം നൂറുവിധം’ എന്നാണ് ചിത്രത്തിന്റെ പേര് .ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തു വിട്ടത് പൃഥ്വിരാജ് സുകുമാരനും, ആസിഫ് അലിയും, അജു വർഗ്ഗീസും, മിഥുൻ മാനുവൽ തോമസും ചേർന്നാണ്.

ചിത്രത്തിന്റെ പ്രമേയം പ്രണയവും യാത്രയും ആണെന്നാണ് സൂചന. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഗിരീഷ് മനോയാണ് നിർവഹിക്കുന്നത് .ഡാനി റെയ്‍മണ്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.മുന്ന പി എസ് ആണ് ചിത്രത്തിൻറെ സംഗീത സംവിധാനം.

ലക്ഷ്മി മരക്കാറാണ് ഈ ടീസറിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് . ഇപ്പോൾ പ്രീ-പ്രൊഡക്ഷനിലുള്ള ചിത്രം ഉടൻ ഷൂട്ടിങ് ആരംഭിക്കും. ചിത്രീകരണം എറണാകുളം, വർക്കല, അസം, ലെ ലഡാക് എന്നിവിടങ്ങളിൽ ആയിരിക്കും.

Related Stories

Anweshanam
www.anweshanam.com