രണ്ടാമൂഴം സി​നി​മ​യാ​ക്കി​ല്ല, തി​ര​ക്ക​ഥ എംടിയ്ക്ക് തിരിച്ചു നൽകുമെന്ന് ശ്രീകുമാർ മേനോൻ

ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ന​ല്‍​കി​യ ഒ​ന്നേ​കാ​ല്‍​കോ​ടി മു​ന്‍‌​കൂ​ര്‍ പ​ണം എ.​ടി മ​ട​ക്കി ന​ല്‍​കും
രണ്ടാമൂഴം സി​നി​മ​യാ​ക്കി​ല്ല, തി​ര​ക്ക​ഥ എംടിയ്ക്ക് തിരിച്ചു നൽകുമെന്ന് ശ്രീകുമാർ മേനോൻ

തി​രു​വ​ന​ന്ത​പു​രം: എം.​ടി വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ വി​ഖ്യാ​ത നോ​വ​ല്‍ ര​ണ്ടാ​മൂ​ഴം ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ സി​നി​മ​യാ​ക്കി​ല്ല. തി​ര​ക്ക​ഥ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ എം.​ടി​ക്ക് തി​രി​ച്ച്‌ ന​ല്‍​കും. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ന​ല്‍​കി​യ ഒ​ന്നേ​കാ​ല്‍​കോ​ടി മു​ന്‍‌​കൂ​ര്‍ പ​ണം എ.​ടി മ​ട​ക്കി ന​ല്‍​കും. ‌‌

കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുതെന്നും ധാരണയായിട്ടുണ്ട്. ഈ ​വ്യ​വ​സ്ഥ​ക​ളോ​ടെ എം.​ടി​യും ശ്രീ​കു​മാ​ര്‍ മേ​നോ​നും ത​മ്മി​ലു​ള്ള ത​ര്‍​ക്കം ഒ​ത്തു​തീ​ര്‍​ത്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍‌ ഇ​രു​കൂ​ട്ട​രും കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കും.

ഒ​ത്തു​തീ​ര്‍​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ എം.​ടി​ക്കെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി പി​ന്‍​വ​ലി​ക്കാ​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ അ​പേ​ക്ഷ ന​ല്‍​കി. ഒ​ത്തു​തീ​ര്‍​പ്പ് ക​രാ​ര്‍ സു​പ്രിം കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. കോ​ഴി​ക്കോ​ട് മു​ന്‍​സി​ഫ് കോ​ട​തി​യി​ല്‍ എം.​ടി ന​ല്‍​കി​യ ഹ​ര്‍​ജി കൂ​ടി പി​ന്‍​വ​ലി​ക്കു​ന്ന​തോ​ടെ ഒ​ത്തു​തീ​ര്‍​പ്പ് ക​രാ​ര്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ക​രാ​ര്‍ പ്ര​കാ​രം മൂ​ന്ന് വ​ര്‍​ഷ​ത്തി​ന​കം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങ​ണ​മെ​ന്ന ധാ​ര​ണ തെ​റ്റി​ച്ച​തോ​ടെ എം.​ടി സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​ക്ക​ള്‍​ക്കു​മെ​തി​രെ കോ​ഴി​ക്കോ​ട് മു​ന്‍​സി​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് എം.​ടി പ്ര​തി​ക​രി​ച്ചു.

2014ലാണ് രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എം.ടി.യും ശ്രീകുമാറും കരാര്‍ ഒപ്പ് വെച്ചത്. മൂന്നുവര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരുവര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എം.ടി. കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെനല്‍കാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം.

Related Stories

Anweshanam അന്വേഷണം
www.anweshanam.com