​ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനില അതീവ ഗുരുതരം

കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു
​ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനില അതീവ ഗുരുതരം

ചെന്നൈ: ​ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടില്‍ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കി.

ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് അദ്ദേഹം കോവിഡ് മുക്തനായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com