നടന്‍ സൗമിത്രാ ചാറ്റര്‍ജിയുടെ നില അതീവ ഗുരുതരം

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് 85-കാ​ര​നാ​യ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​യു​ടെ ജീ​വ​ന്‍ നി​ല​നി​ല്‍​ത്തു​ന്നത്
നടന്‍ സൗമിത്രാ ചാറ്റര്‍ജിയുടെ നില അതീവ ഗുരുതരം

ന്യൂഡല്‍ഹി : വ്യഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നില അതീവഗുരുതരാവസ്ഥയില്‍. കോ​ല്‍​ക്ക​ത്ത​യി​ലെ ബെ​ല്ലെ വു ​ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹം ജീ​വ​നി​ലേ​ക്കു തി​രി​കെ​വ​രാ​ന്‍ അ​ദ്ഭു​ത​ങ്ങ​ള്‍ സം​ഭ​വി​ക്ക​ണ​മെ​ന്ന് ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

ഇന്ന് വൈകിട്ട് 4.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായ വിവരം ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് 85-കാ​ര​നാ​യ സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​യു​ടെ ജീ​വ​ന്‍ നി​ല​നി​ല്‍​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മി​ക്ക​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്നും ഡോ. ​അ​രി​ന്ദം ക​ര്‍ പു​റ​ത്തു​വി​ട്ട മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

അദ്ദേഹത്തെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ 40 ദിവസത്തെ കഠിനമായ പോരാട്ടം മതിയാവുന്നില്ലെന്നും ഇനി അത്ഭുതങ്ങള്‍ സംഭവിക്കണമെന്നും ഡോക്ടര്‍ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 6നാണ് കോവിഡ് ബാധയെ തുടര്‍ന്ന് 85കാരനായ സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബര്‍ 14ന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മോശമാവുകയായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com