ചിരഞ്ജിവി സർജയുടെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് മകൻ

ചിരഞ്ജിവി സർജയുടെ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് മകൻ

ചിരഞ്‍ജീവി സര്‍ജയുടെ അകാല വിയോഗം ആരാധകരെ ഒന്നാകെ സങ്കടത്തിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ചിരഞ്‍ജീവി സര്‍ജ നായകനാകുന്ന രാജമാര്‍ത്താണ്ഡ എന്ന സിനിമയുടെ ട്രെയിലര്‍ മകൻ ജൂനിയര്‍ ചീരു പുറത്തുവിട്ടിരിക്കുകയാണ്. ചിരഞ്‍ജീവി സര്‍ജയുടെ ഭാര്യ മേഘ്‍ന രാജ് തന്നെയാണ് സിനിമയുടെ ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

അച്ഛന്റെ സിനിമയുടെ ട്രെയിലര്‍ മകൻ ലോഞ്ച് ചെയ്യുന്നുവെന്ന അപൂര്‍വതയും ഇതിനുണ്ട്. രാമനാരായണ്‍ സംവിധാനവും തിരക്കഥയും ഒരുക്കുന്ന സിനിമയാണിത്. അര്‍ജുൻ ജന്യയാണ് സിനിമയുടെ സംഗീത സംവിധായകൻ. ചിരഞ്‍ജീവിയുടെ ആരാധകര്‍ കാണാൻ ആഗ്രഹിക്കുന്ന രംഗങ്ങള്‍ ആണ് ട്രെയിലറിലുള്ളത്.

ഭര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ സന്തോഷവതിയായി ചിരിച്ചുകൊണ്ട് ജീവിക്കുമെന്ന് മേഘ്‍ന രാജ് പറഞ്ഞിരുന്നു.കുഞ്ഞാണ് ഇപ്പോൾ തന്റെ ലോകമെന്നും മേഘ്‌ന പറയുന്നു.ചിരഞ്‍ജീവി സര്‍ജയ്‍ക്കും മേഘ്‍ന രാജിനും മകൻ പിറന്നത് സഹോദരൻ ധ്രുവ സര്‍ജയായിരുന്നു എല്ലാവരെയും അറിയിച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com