ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

ദേശീയ പാതയിൽ തുറവൂർ ജംക്‌ഷനിൽ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം
ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു

ആലപ്പുഴ∙ ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ആർക്കും പരുക്കില്ല. ദേശീയ പാതയിൽ തുറവൂർ ജംക്‌ഷനിൽ ഇന്നലെ രാത്രി 11.30 നായിരുന്നു അപകടം.

തിരുവനന്തപുരത്ത് നിന്നു കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ കിഴക്ക് നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു കാറുകളുടെ മുൻഭാഗം തകർന്നു.

Related Stories

Anweshanam
www.anweshanam.com