ഗായകന്‍ എം എസ് നസീം അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗായകന്‍ എം എസ് നസീം അന്തരിച്ചു

തിരുവനന്തപുരം: ഗായകന്‍ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുര്‍ന്ന് 16 വര്‍ഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഗാനമേളകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്ന എം എസ് നസീം നിരവധി സിനിമകളിലും പാടിയിട്ടുണ്ട്. 1987ല്‍ മികച്ച ഗായകനുള്ള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടി.

മലയാളത്തിലെ ആദ്യ സംഗീത പരമ്പര ആയിരം ഗാനങ്ങള്‍ തന്‍ ആനന്ദ ലഹരിയുടെ അമരക്കാരനായിരുന്നു അദ്ദേഹം ദൂരദര്‍ശന്റെ നിരവധി പരിപാടികളിലും പാടിയിട്ടുണ്ട്. 1992 -97 വരെയുള്ള കാലഘട്ടത്തില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഗുരുവും സംഗീത സംവിധായകനുമായ രാഘവന്‍ മാസ്റ്ററെക്കുറിച്ചുള്ള 'ശ്യാമസുന്ദര ശ്യാമസുന്ദര പുഷ്പമേ' എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കവേയാണ് അദ്ദേഹം അസുഖബാധിതനാകുന്നത്.

അതേസമയം, നസീമിന്റെ മരണത്തില്‍ സാംസ്‌കാരിക മന്ത്രി എകെ ബാലന്‍ അനുശോചനമറിയിച്ചു. അനുഗ്രഹീത ഗായകനും കലാസംഘാടകനുമായിരുന്നു എംഎസ് നസീമെന്നും തിരുവനന്തപുരത്തെ കലാസാംസ്‌കാരിക രംഗത്ത് അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹമെന്നും മന്ത്രി അനുസ്മരിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com