നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ അച്ഛനായി
Entertainment

നടന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ അച്ഛനായി

അച്ഛനായ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്‍. ഫേസ്ബുക്കിലൂടെയാണ് തനിക്ക് പെണ്‍കുഞ്ഞ് ജനിച്ച വിവരം സിദ്ധാര്‍ത്ഥ് അറിയിച്ചത്.

News Desk

News Desk

കൊച്ചി: അച്ഛനായ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായി സിദ്ധാര്‍ത്ഥ് ഭരതന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് തനിക്ക് പെണ്‍കുഞ്ഞ് ജനിച്ച വിവരം സിദ്ധാര്‍ത്ഥ് അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുജിനയാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ. 2019 ഓഗസ്റ്റ് 31നായിരുന്നു ഇരുവരുടെയും വിവാഹം. സംവിധായകന്‍ ഭരതന്റേയും നടി കെ.പി.എസി.ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ്.'നമ്മള്‍' എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. പിന്നീട് നിദ്ര എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ സംവിധാന രംഗത്തേക്ക് കടന്നു. തുടര്‍ന്ന് നടന്‍ ദിലീപിനെ നായകനാക്കി ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രം സംവിധാനം ചെയ്തു. വര്‍ണ്യത്തില്‍ ആശങ്കയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

Anweshanam
www.anweshanam.com