പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ കേസുകള്‍ റദ്ദാക്കും

ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കും.
പദ്മാവത് സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ കേസുകള്‍ റദ്ദാക്കും

ഭോപ്പാൽ: ബോളിവുഡ് സിനിമയായ പദ്മാവതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും ശിവ്‌രാജ് സിങ് വ്യക്തമാക്കി.

പ്രാദേശിക രജപുത്ര സമൂഹത്തിന്റെ പരമ്പരാഗത ശാസ്ത്ര പൂജൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചൗഹാൻ. അടുത്ത അധ്യായന വർഷം മുതൽ റാണി പദ്മാവതിയെ കുറിച്ചുള്ള പാഠങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും ചൗഹാൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ദീപിക പദുകോണ്‍ നായികയായി എത്തിയ പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം മധ്യപ്രദേശ് അടക്കമുള്ള ആറ് സംസ്ഥാനങ്ങളില്‍ അക്രമാസക്തമായി മാറിയിരുന്നു. രജ്പുത് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു സിനിമയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.

Related Stories

Anweshanam
www.anweshanam.com