ഛായാഗ്രാഹകൻ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകൻ മരിച്ച നിലയിൽ

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഛായാഗ്രാഹകൻ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകൻ മരിച്ച നിലയിൽ

ചെന്നൈ: അന്തരിച്ച ഛായാഗ്രാഹകൻ ജെ വില്യംസിന്റെയും നടി ശാന്തി വില്യംസിന്റെയും മകൻ എബ്രഹാം സന്തോഷിനെ (35) ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി.

വിരുഗംപാക്കം നടേശൻ നഗറിലെ വീട്ടിലാണ് തിങ്കളാഴ്ച സന്തോഷിനെ മരിച്ചനിലയിൽ കണ്ടത്. ഉറക്കത്തിൽ ഹൃദയാഘാതംവന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സന്തോഷ് അമ്മ ശാന്തിക്കൊപ്പം താമസിക്കുകയായിരുന്നു. ഒരു മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം വിട്ടുകൊടുത്തു. സംഭവത്തിൽ വിരുഗംപാക്കം പോലീസ് കേസെടുത്തു. സഹോദരങ്ങൾ: ധന്യ, സിന്ധു, പ്രശാന്ത്.

കണ്ണൂർ സ്വദേശികളാണ് ജെ വില്യംസും ശാന്തിയും. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വില്യംസ് 2005-ലാണ് മരിച്ചത്. ശാന്തി ഒട്ടേറെ തമിഴ്, മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങളായി സീരിയൽ രം​ഗത്താണ് സജീവം.

Related Stories

Anweshanam
www.anweshanam.com