ടി.കെ രാജീവ് കുമാർ ചിത്രത്തിൽ നായകനായി ഷെയിൻ നിഗം

ടി.കെ രാജീവ് കുമാർ ചിത്രത്തിൽ നായകനായി  ഷെയിൻ നിഗം

ഷൈൻ നിഗം നായകനാകുന്ന പുതിയ ചിത്രം വരുന്നു.കോളാമ്പിക്ക് ശേഷം ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടില്ല. കൃഷ്ണദാസ് പങ്കിയാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. 24 ഫ്രെയിംസിൻ്റെ ബാനറിൽ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എൻ.എം എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

സുദീപ് ഇളമൺ ആണ് ക്യാമറ. ശ്രീകർ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാർ, ബീയാർ പ്രസാദ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായൺ സംഗീതവും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ- രാജീവ് കോവിലകം, സൗണ്ട് ഡിസൈനർ- അജിത് ഏബ്രഹാം, വിഷ്വൽ ഡിസൈനർ- മുഹമ്മദ് റാസി, കോസ്റ്റും ഡിസൈനർ- സമീറ സനീഷ്, മേക്കപ്പ്- അമൽ, പ്രൊഡക്ഷൻ കണ്ടോളർ- പ്രതാപൻ കല്ലിയൂർ, പി.ആർ.ഒ- പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com