സീരിയല്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

താരത്തെ ഹൈദരാബാദിലെ മധുരനഗറിലുള്ള വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സീരിയല്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് സീരിയല്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍. താരത്തെ ഹൈദരാബാദിലെ മധുരനഗറിലുള്ള വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാമുകന്റെ പീഡനത്തില്‍ മനംനൊന്താണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്ന വ്യക്തിയുമായി നടി പ്രണയത്തിലായിരുന്നു. ഇയാള്‍ മകളെ മാനസികമായ പീഡിപ്പിച്ചുവെന്നും, ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. എസ്ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കി. നപ്രിയ സീരിയിലുകളായ മൗനരാഗം, മനസു മമത തുടങ്ങിയവയിലൂടെയാണ് ശ്രവണി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. കഴിഞ്ഞ എട്ട് വര്‍ഷമായി തെലുങ്ക് ടിവി സീരിയലുകളില്‍ സജീവമാണ് താരം.

നടിയുടെ മരണത്തിന് പിന്നാലെ മൗനരാഗത്തിലെ സഹതാരമായ നടി പ്രിയങ്ക ജെയിന്‍ ഒരു വൈകാരികമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇത് വിടവാങ്ങാനുള്ള വഴിയല്ല. ഇത് എഴുതുമ്പോള്‍ എന്റെ ഹൃദയം വിങ്ങുന്നു.ഞാന്‍ ഇത് ഇങ്ങനെയൊരു പോസ്റ്റിടേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സമാധാന സ്നേഹത്തില്‍ വിശ്രമിക്കുക. നീ വന്ന് എന്നെയൊന്ന് കെട്ടിപിടിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്നും മിസ് ചെയ്യും.'-നടി കുറിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com