ജെയിംസ് ബോണ്ട് നടൻ ഷോൺ കോണറി അന്തരിച്ചു

ദി അൺടച്ചബിൾസിൽ എന്ന ചിത്രത്തിൽ ഐറിഷ് പൊലീസുകാരനായി അഭിനയിച്ചതിന് 1988 ൽ അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു
ജെയിംസ് ബോണ്ട് നടൻ ഷോൺ കോണറി അന്തരിച്ചു

ജെയിംസ് ബോണ്ട് കഥാപാത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടം നേടിയ ബ്രിട്ടീഷ് നടൻ ഷോൺ കോണറി അന്തരിച്ചു. 90 വയസായിരുന്നു. 1962-1983 കാലഘട്ടത്തിൽ ജെയിംസ് ബോണ്ട് എന്ന സാങ്കൽപ്പിക ബ്രിട്ടീഷ് ചാര കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഷോൺ കോണറി ലോകപ്രശസ്തനാവുന്നത്. ജെയിംസ് ബോണ്ട് എന്ന കഥാപാത്രത്തെ സിനിമയിൽ ആദ്യമായി അവതരിപ്പിച്ച, ഏഴ് ബോണ്ട് ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് ഷോൺ കോണറി.

ദി ഹണ്ട് ഫോർ റെഡ് ഒക്ടോബർ, ഇന്ത്യാന ജോൺസ്, ലാസ്റ്റ് ക്രൂസേഡ്, ദി റോക്ക് എന്നിവയും ഷോൺ കോണറി അഭിനയിച്ച പ്രശസ്ത ചലച്ചിത്രങ്ങൾ ആണ്. ജെയിംസ് ബോണ്ടിന്റെ വേഷം ചെയ്ത നടന്മാരില ഏറ്റവും മികച്ച ബോണ്ടായി പല പട്ടികയിലും ഷോൺ കോണറി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ദി അൺടച്ചബിൾസിൽ എന്ന ചിത്രത്തിൽ ഐറിഷ് പൊലീസുകാരനായി അഭിനയിച്ചതിന് 1988 ൽ അദ്ദേഹത്തിന് ഓസ്കാർ ലഭിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഷോൺ കോണറി തന്റെ 90-ാം ജന്മദിനം ആഘോഷിച്ചത്. അദ്ദേഹത്തിന്റെ മരണകാരണം നിലവിൽ അജ്ഞാതമാണ്.

Related Stories

Anweshanam
www.anweshanam.com