തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരം വൈകിട്ട് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു

കോഴിക്കോട്: തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു. കോവിഡ് ബാധിതനായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്‌കാരം വൈകിട്ട് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

ഈ മാസം 16 നായിരുന്നു അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും കോവിഡിനൊപ്പം വന്നതിനാല്‍ ആരോഗ്യനില മോശമാകാന്‍ തുടങ്ങി. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. കുഞ്ഞിരാമന്‍റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകള്‍ക്ക് വേണ്ടി തിരക്കഥ രചിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com