ദൃശ്യം 2; സിനിമയെ പുകഴ്ത്തി പൃഥ്വിരാജ്

ദൃശ്യം 2; സിനിമയെ പുകഴ്ത്തി പൃഥ്വിരാജ്

ഏറെ നാളത്തെ പ്രേക്ഷകരുടെ ആകാംഷകൾക്ക് വിരാമം കുറിച്ച് കൊണ്ട് ദൃശ്യം 2 ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. സസ്പെൻസ് ത്രില്ലറായ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ ആദ്യ റിവ്യു പുറത്തുവിട്ടിരിക്കുന്നത് നടൻ പൃഥ്വിരാജ് സുകുമാരനാണ്. വളരെ ആവേശത്തോടു കൂടിയാണ് താൻ ഈ സിനിമ കണ്ടതെന്നും പൃഥ്വി കുറിക്കുന്നു. കൂടാതെ അഭിനേതാക്കളുടെ മികച്ച പ്രകടനത്തെ പുകഴ്ത്തുവാനും പൃഥ്വി മറന്നില്ല.

പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ കുറിപ്പ്

വളരെക്കാലമായി സിനിമയെ കുറിച്ച് എന്തെങ്കിലും പറയാൻ കാത്തിരിക്കുകയായിരുന്നു. ലോക പ്രീമിയറിന് മണിക്കൂറുകള്‍ മാത്രം അകലെയാണ്. ഇനി കുഴപ്പമില്ല. ഒരു കള്‍ട്ട് സിനിമയെ തുടര്‍ച്ചയിലൂടെ പിന്തുടരുന്നത് എന്ത് വലിയ ഉത്തരവാദിത്വമാണ്. മലയാള സിനിമയുടെ മുഴുവൻ രീതികളെയും മാറ്റിമറിച്ച ഒരു ചിത്രമായ ദൃശ്യത്തിന്റെ, നിർദ്ദിഷ്ട രണ്ടാം ഭാഗത്തെ സമ്മർദ്ദം വളരെ വലുതായിരിക്കും (എന്നെ വിശ്വസിക്കൂ.. എനിക്കറിയാം!). എന്നാൽ ജീത്തു എത്ര മികവോടെ അത് അവതരിപ്പിച്ചിരിക്കുന്നു.

6 വർഷത്തിനു ശേഷം ജോർജുകുട്ടി എങ്ങനെയായിരിക്കും എത്തുന്നത് ? അദ്ദേഹത്തിന് എന്താണ് സംഭവിച്ചിരിക്കാം ? നിയമത്തെ വീണ്ടും കബളിപ്പിക്കാൻ അദ്ദേഹത്തിനാകുമോ ? അദ്ദേഹം പിടിക്കപ്പെടുമോ ? ഇതൊക്കെ നിങ്ങൾക്ക് ഉൗഹിക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അങ്ങനെ വിചാരിക്കരുത്. നിങ്ങൾക്കായി വലിയൊരു അത്ഭുതം സിനിമയിൽ കാത്തിരിക്കുന്നു.

വളരെ ഭംഗിയായി എഴുതി ഷൂട്ട് ചെയ്തിരിക്കുന്ന സിനിമയാണ് ദൃശ്യം 2. ദൃശ്യത്തിനു ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച ചിത്രം. ഈ സിനിമ കണ്ടതിനു ശേഷം അദ്ദേഹത്തെയാണ് ഞാൻ ആദ്യമായി വിളിച്ചതും. സഹോദരാ താങ്കളെയൊർത്ത് ഞാൻ സന്തോഷിക്കുന്നു. അദ്ദേഹത്തെ വിളിച്ചതിനു ശേഷം ഞാൻ എന്റെ അടുത്തുള്ള അപ്പാർട്ട്മെന്റിൽ ഒരാളെ കാണാനായി പോയി. മറ്റാരെയുമല്ല മോഹൻലാലിനെ. ഞാനിപ്പോൾ ഒരു കാര്യം മാത്രം പറയാം. ക്ലാസ് എന്നത് ശാശ്വതമാണ്. വീണ്ടും പറയുന്നു അത് ശാശ്വതമാണ്. മലയാളം സിനിമയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജോർജുകുട്ടി. ചേട്ടാ, താങ്കളെ വീണ്ടും സംവിധാനം ചെയ്യാൻ ഞാൻ കാത്തിരിക്കുന്നു കൂടാതെ താങ്കളുടെ സംവിധാനത്തിൽ അഭിനയിക്കാനും. (മുരളി ഗോപി എന്ന മികച്ച നടനും എത്തിയിരിക്കുന്നു. കുരുതിയുടെ ഫൈനൽ എഡിറ്റ് കണ്ടതിനു ശേഷമുള്ള അഭിപ്രായം ആണിത്.)

No stories found.
Anweshanam അന്വേഷണം
www.anweshanam.com