സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സന്തോഷ് ശിവന്‍

നാല് ദിവസം മുമ്പാണ് സംഗീത് ശിവനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സന്തോഷ് ശിവന്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സംവിധായകന്‍ സംഗീത് ശിവന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നും സഹോദരന്‍ സന്തോഷ് ശിവന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സംഗീത് ശിവന്‍. അതിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് സഹോദരന്റെ ആരോഗ്യനിലയെക്കുറിച്ച് സന്തോഷ് ശിവന്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. നാല് ദിവസം മുമ്പാണ് സംഗീത് ശിവനെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com