അന്യന്റെ കഥ തനിക്ക് എന്തും ചെയ്യാം;പ്രതികരണവുമായി ശങ്കർ

കഥയും തിരക്കഥയുടെയും പൂർണ്ണ അവകാശം തനിക്കാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു .അത് മാത്രമല്ല ഈ കാര്യം ചൂണ്ടിക്കാട്ടി രവിചന്ദ്രൻ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു .
അന്യന്റെ കഥ തനിക്ക് എന്തും ചെയ്യാം;പ്രതികരണവുമായി ശങ്കർ

തമിഴിലെ എല്ലാ കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് അന്യൻ .ഇപ്പോഴിതാ അന്യന്റെ ഹിന്ദി റീമേക്കുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ശങ്കർ .എന്നാൽ ഈ കാര്യം തന്റെ അറിവോടെയല്ലെന്നും ചിത്രത്തിന്റെ പൂർണ അവകാശം തനിക്കെന്നും ചൂണ്ടിക്കാട്ടി അന്യന്റെ നിർമാതാവ് ആസ്കാർ രവിചന്ദ്രൻ രംഗത്ത് എത്തിയിരുന്നു .

കഥയും തിരക്കഥയുടെയും പൂർണ്ണ അവകാശം തനിക്കാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു .അത് മാത്രമല്ല ഈ കാര്യം ചൂണ്ടിക്കാട്ടി രവിചന്ദ്രൻ ശങ്കറിന് നോട്ടീസ് അയച്ചിരുന്നു .ഹിന്ദി റീമേക്കുമായി മുന്നോട്ട് പോകരുതെന്നായിരുന്നു അത് .

അന്തരിച്ച കഥാകാരൻ സുജാത രംഗരാജനിൽ നിന്നും താൻ പണം കൊടുത്തു വാങ്ങിയതാണ് കഥയെന്ന് നിർമാതാവ് അറിയിച്ചു .എന്നാൽ ഈ കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശങ്കർ .

അന്യന്റെ കഥ തനിക്ക് എന്തും ചെയ്യാം കഥാപാത്ര രൂപീകരണവേളയിൽ സുജാത തനിക്ക് ഒപ്പമില്ലായിരുന്നു .സംഭാഷണം എഴുതി എന്നത് മാത്രമാണ് സിനിമയുമായി അദ്ദേഹത്തിനുള്ള ബന്ധം .രൺവീർ സിംഗിനെ നായകനാക്കിയാണ് ശങ്കർ അന്യൻ റീമേക്ക് ഒരുക്കുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com