ഷാരുഖ് ഖാൻ ചിത്രത്തിൽ മലയാളത്തിന്റെ റോഷൻ മാത്യുവും; നായികയായി ആലിയ ഭട്ട്

ഷാരുഖ് ഖാൻ ചിത്രത്തിൽ മലയാളത്തിന്റെ റോഷൻ മാത്യുവും; നായികയായി ആലിയ ഭട്ട്

ബോളിവുഡ് താരം ഷാരുഖ് ഖാൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ മലയാളത്തിലെ ശ്രദ്ധേയ താരം റോഷൻ മാത്യു അഭിനയിക്കും. ഡാർലിങ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് റോഷൻ മാത്യു വീണ്ടും ബോളിവുഡിന്റെ ഭാഗമാകുന്നത്. ആലിയ ഭട്ടാണ് നായികയായി എത്തുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഒരു അമ്മയുടേയും മകളുടേയും ജീവിതമാണ് പറയുന്നത്.

മകളായി അലിയ ഭട്ടും അമ്മയായി ഷെഫാലി ഷായും എത്തുന്നു. വിജയ് വര്‍മ്മയും റോഷന്‍ മാത്യുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റോഷന്‍ മാത്യുവിന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. മുംബൈയിലെ മധ്യവര്‍ഗ്ഗജീവിത പശ്ചാത്തലത്തിലാവും ചിത്രം. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനാണ് റെഡ് ചില്ലീസിന്‍റെ പദ്ധതിയെന്ന് അറിയുന്നു.

തിരക്കഥാകൃത്ത് ജസ്‍മീത് കെ റീന്‍ ആണ് 'ഡാര്‍ലിംഗ്‍സ്' സംവിധാനം ചെയ്യുന്നത്. ജസ്‍മീതിന്‍റെ സംവിധായക അരങ്ങേറ്റചിത്രമാണിത്. ഫോഴ്സ് 2, ഫാനി ഖാന്‍, പതി പത്നി ഓര്‍ വോ എന്നീ ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട് ജസ്‍മീത്.

നേരത്തെ ഒരു ബോളിവുഡ് സിനിമയി അഭിനയിച്ച റോഷന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ് ഇത്. അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണ് റോഷൻ ആദ്യം ബോളിവുഡിൽ എത്തിയത്. നെറ്റ്ഫ്ളിക്സ് ഒറിജിനല്‍ ചിത്രമായ 'ചോക്ക്ഡിലാണ് താരം അഭിനയിച്ചത്. ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com