ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യം

റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചിട്ടില്ല
ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യം

മുംബൈ: ലഹരിമരുന്ന് കേസില്‍ റിയ ചക്രബര്‍ത്തിക്ക് ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അടുത്ത 10 ദിവസം റിയ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിട്ട് പോകരുത്. മുംബൈ വിട്ട് പോകാന്‍ പൊലീസ് അനുമതി വാങ്ങണം.

അതേസമയം, റിയയുടെ സഹോദരന്‍ ഷൗവിക്ക് ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യം അനുവദിച്ചെങ്കിലും റിയയെ ഉടന്‍ പുറത്ത് വിടരുതെന്ന അന്വേഷണം സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് മയക്കുമരുന്ന് കേസിലേക്ക് നയിക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com