റിയ ച​ക്രബര്‍ത്തി ജയില്‍ മോചിതയായി

ഒരു മാസത്തെ ജയില്‍വാസത്തിന്​ ശേഷം ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ്​ അവര്‍ ജയില്‍ മോചിതയായത്

റിയ ച​ക്രബര്‍ത്തി ജയില്‍ മോചിതയായി

മുംബൈ: മയക്കുമരുന്ന്​ കേസില്‍ അറസ്​റ്റിലായ ബോളിവുഡ്​ നടി റിയ ചക്രബര്‍ത്തി ജയില്‍ മോചിതയായി. ഒരു മാസത്തെ ജയില്‍വാസത്തിന്​ ശേഷം ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ്​ അവര്‍ ജയില്‍ മോചിതയായത്​. ബൈക്കുള ജയിലില്‍ നിന്നും പുറത്തുവന്ന അവര്‍ വൈകീ​ട്ടോടെ സ്വന്തം വസതിയിലെത്തി.

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് കേ​സി​ല്‍ റി​യ​ക്ക് ബോം​ബെ ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​റ​സ്റ്റി​ലാ​യി 28 ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ജാ​മ്യം. 10 ദിവസത്തിലൊരിക്കല്‍ മുംബൈ പൊലീസിന്​ മുമ്ബാകെയും മാസത്തിലൊരിക്കല്‍ നാര്‍ക്കോട്ടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയുടെ മുമ്ബാകെയും ഹാജരാകണമെന്നാണ്​ ഉത്തരവ്​. ഇതിന്​ പുറമേ ഒരു ലക്ഷം രൂപയുടെ ബോണ്ടും റിയ കോടതിയില്‍ നല്‍കിയിട്ടുണ്ട്​.

റിയ ചക്രബര്‍ത്തിക്കൊപ്പം സുശാന്തി​െന്‍റ സുഹൃത്തുക്കളായ ദീപേഷ്​ സാവന്ത്​, സാമുവല്‍ മിറാണ്ട എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. റിയുടെ സഹോദരന്‍ സൗവിക്​ ചക്രബര്‍ത്തിക്ക്​ കോടതി ജാമ്യം നല്‍കിയില്ല.

അതേസമയം, ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ റി​യ ഉ​ള്‍​പ്പെ​ടെ​യു​ള്ള സെ​ലി​ബ്രി​റ്റി​ക​ളെ പി​ന്തു​ട​ര​രു​തെ​ന്ന് മാ​ധ്യ​മ​ങ്ങ​ളോ​ട് മും​ബൈ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ജാ​മ്യം ല​ഭി​ച്ച താ​ര​ങ്ങ​ളെ പി​ന്തു​ട​ര്‍​ന്ന് അ​വ​രു​ടെ ജീ​വ​ന്‍‌ അ​പ​ക​ട​ത്തി​ലാ​ക്ക​രു​തെ​ന്നാ​ണ് പോ​ലീ​സ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

നി​ങ്ങ​ളു​ടെ​യും പി​ന്തു​ട​രു​ന്ന താ​ര​ത്തി​ന്‍റേ​യും റോ​ഡി​ലൂ​ടെ പോ​കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടേ​യും ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്ക​രു​ത്. ഇ​ത് കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന് മും​ബൈ പോ​ലീ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ സം​ഗ്രാം സിം​ഗ് നി​ഷ​ന്ദ​ര്‍ പ​റ​ഞ്ഞു.

Related Stories

Anweshanam
www.anweshanam.com