80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നു ! ? ബോളിവുഡിനെ പ്രതിക്കൂട്ടിലാക്കി റിയയുടെ മൊഴി
acer
Entertainment

80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നു ! ? ബോളിവുഡിനെ പ്രതിക്കൂട്ടിലാക്കി റിയയുടെ മൊഴി

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ഉടലെടുത്ത വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല.

News Desk

News Desk

വിവാദങ്ങള്‍ അവസാനിക്കാതെ ബോളിവുഡ്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ഉടലെടുത്ത വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. നടന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ ലഹരിക്കേസില്‍ നടക്കുന്ന അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. അന്വേഷണത്തിന്റെ ഭാഗമായി റിയ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയോട് വെളിപ്പെടുത്തിയ പേരുകളാണ് വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

ബോളിവുഡിലെ 80 ശതമാനം താരങ്ങളും ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് നടി മൊഴി നല്‍കിയിരിക്കുന്നത്. സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഡിസൈനര്‍ സിമോണ്‍ കംബട്ട, സുശാന്തിന്റെ സുഹൃത്തും മുന്‍ മാനേജറുമായ രോഹിണി അയ്യര്‍, സംവിധായകന്‍ മുകേഷ് ഛബ്ര തുടങ്ങി പതിനഞ്ചോളം പേരുകള്‍ റിയ അന്വേഷണ സംഘത്തോട് പറഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബി 25 പ്രമുഖ താരങ്ങളെ ചോദ്യം ചെയ്തേക്കും. മുന്‍പ് നടിയുടെ ഫോണില്‍ ലഹരിയുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

Anweshanam
www.anweshanam.com