സച്ചിയുടെ മരണം: നിയമ നടപടിക്കൊരുങ്ങി ബന്ധുക്കളും സുഹൃത്തുക്കളും

ശ​സ്ത്ര​ക്രി​യ​ക്കാ​യി അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്
സച്ചിയുടെ മരണം: നിയമ നടപടിക്കൊരുങ്ങി ബന്ധുക്കളും സുഹൃത്തുക്കളും

തൃ​ശൂ​ർ: കഴിഞ്ഞ ദിവസം അസുഖ ബാധിതനായി അന്തരിച്ച സം​വി​ധാ​യ​ക​ന്‍ സ​ച്ചി​യുടെ മരണവുമായി ബന്ധപ്പെട്ട് വിവാദമുയരുന്നു. ശ​സ്ത്ര​ക്രി​യ​ക്കാ​യി അ​ന​സ്തേ​ഷ്യ ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണ​മു​യ​ർ​ന്ന​ത്. വി​ഷ​യ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് സ​ച്ചി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളുെ​ട​യും തീ​രു​മാ​നം.

എ​ന്നാ​ൽ, ഇ​ടു​പ്പു​മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യി​ല്‍ പി​ഴ​വു​ണ്ടാ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍ പ്രേം​കു​മാ​ര്‍ ത​ന്നെ രം​ഗ​ത്ത് വ​ന്നു. ആ​ശു​പ​ത്രി​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ഡോ​ക്​​ട​ർ പ്ര​തി​ക​രി​ച്ചു. മേ​യ് ഒ​ന്നി​നാ​ണ് സ​ച്ചി​യു​ടെ വ​ല​ത്തേ ഇ​ടു​പ്പ് മാ​റ്റി​വെ​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ചെ​യ്ത​ത്. അ​ടു​ത്ത​ദി​വ​സം ത​ന്നെ ഒ​രു സ​ഹാ​യ​വു​മി​ല്ലാ​തെ സ​ച്ചി ഐ.​സി.​യു​വി​ല്‍ ന​ട​ന്നു. നാ​ലാം തീ​യ​തി ഡി​സ്ചാ​ര്‍ജാ​യി. 12 ദി​വ​സ​ങ്ങ​ള്‍ക്ക് ശേ​ഷം സ്​​റ്റി​ച്ചെ​ടു​ത്തു.

ര​ണ്ടാം ശ​സ്ത്ര​ക്രി​യ ആ​യ​പ്പോ​ഴേ​ക്കും അ​ദ്ദേ​ഹ​ത്തി‍​ന്റെ ആ​ശ​ങ്ക​യൊ​ക്കെ മാ​റി. സ്പൈ​ന​ല്‍ അ​ന​സ്തേ​ഷ്യ​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. കാ​ലു​ക​ള്‍ മാ​ത്ര​മാ​ണ് ത​രി​പ്പി​ച്ച​ത്. ബോ​ധം കെ​ടു​ത്തി​യി​ല്ല. ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ​ക്കി​ട​യി​ല്‍ സ​ച്ചി സം​സാ​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ആ​രോ​ഗ്യ​വാ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യ​ല്ലെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു.

എന്നാൽ, ശ​സ്ത്ര​ക്രി​യ​ക്ക്​ ശേഷം ഹൃ​ദ​യാ​ഘാ​തമുണ്ടായതിനെ തുടർന്ന് നി​ല ഗു​രു​ത​ര​മാ​യതിനെ തു​ട​ർ​ന്ന്​ 16ാം തീ​യ​തി സച്ചിയെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെയെ​ത്തി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി‍​ന്റെ ത​ല​ച്ചോ​റി​ലേ​ക്ക് ഓ​ക്സി​ജ​ന്‍ എ​ത്താ​ത്ത അ​വ​സ്ഥ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഏറെ പ്രശസ്‌തനായ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മരണത്തിൽ അതീവ ദുഃഖത്തിലാണ് മലയാള സിനിമാ ലോകം. ഈ അവസരത്തിലാണ് അദ്ദേഹത്തിന്റെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന ആരോപണവും ശക്തമാകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com