ബോളിവുഡിലെ യുവതാരങ്ങളുടെ കരിയർ നശിപ്പിക്കാൻ ഗേൾഗ്യാങ്:  രവീണ ടണ്ടൻ
Entertainment

ബോളിവുഡിലെ യുവതാരങ്ങളുടെ കരിയർ നശിപ്പിക്കാൻ ഗേൾഗ്യാങ്: രവീണ ടണ്ടൻ

Ruhasina J R

ബോളിവുഡിലെ യുവതാരങ്ങളുടെ കരിയർ നശിപ്പിക്കുന്ന ഗേൾഗ്യാങ് വളരെ പ്രബലമാണെന്ന് രവീണ ടണ്ടൻ. ചില നായകൻമാരുടെ കാമുകിമാരാണ് അവർ. നായകൻമാർ സിനിമയിൽ നിന്ന് പുറത്താക്കിയവരെ പരിഹസിക്കുകയാണ് അവരുടെ പ്രധാന വിനോദമെന്നും രവീണ ടണ്ടൻ തുറന്നടിച്ചു. ബോളിവുഡിൽ ജനിച്ച് വീണ തന്റെ വരെ കരിയർ നശിപ്പിക്കാൻ ഇക്കൂട്ടർ ശ്രമിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ട്വിറ്ററിലാണ് താരം ഗ്യാങുകൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.

നിങ്ങൾ സത്യം പറഞ്ഞു തുടങ്ങിയാൽ അവർ നിങ്ങളെ നുണയനും ഭ്രാന്തനും മനോരോഗിയും ആയി ചിത്രീകരിക്കും. അവരുടെ മാധ്യമപ്രവർത്തകർ പേജുകൾ നുണക്കഥകളെഴുതും. കരിയർ നശിപ്പിക്കും. അതിജീവിക്കാനായി പൊരുതും. പഴയ മുറിവുകൾ ഓർമ വരുന്നുവെന്നും രവീണ കുറിച്ചു. നിർമാതാവ് രവി ടണ്ടന്റെ മകളാണ് രവീണ.

തന്നെ കുഴിച്ചുമൂടാൻ ചിലർ ശ്രമിച്ചുവെന്നും താൻ വീണ്ടും പോരാടുകയായിരുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു. സമ്മർദ്ദങ്ങൾ കൂടുതലാണ്. നല്ല ആളുകളും വൃത്തികേട് കളിക്കുന്നവരുമുണ്ട്. ചിലർ കളിക്കുന്ന വൃത്തികെട്ട രാഷ്ട്രീയം ഒരു തരം പുളിച്ചു തികട്ടലുണ്ടാക്കുമെന്നും ട്വീറ്റിൽ പറയുന്നു. എല്ലാ തരത്തിലുമുള്ള മനുഷ്യർ ബോളിവുഡിലുണ്ട്. തല ഉയർത്തിപ്പിടിച്ച് നടക്കണമെന്നും നല്ല ഒരു നാളെ ഉണ്ടാകണമെന്നുമാണ് തന്റെ പ്രാർഥനയെന്നും രവീണ കൂട്ടിച്ചേർത്തു.

സുശാന്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ വലിയ ആരോപണങ്ങളാണ് ബോളിവുഡിൽ ഉയരുന്നത്. താരത്തിന്റെ കരിയർ നശിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നതടക്കം വാർത്തകൾ പുറത്തുവരുന്നുണ്ട്.

Anweshanam
www.anweshanam.com