രമേഷ് പിഷാരടി നിര്‍മ്മാണ കമ്പനി ആരംഭിച്ചു

രമേഷ് പിഷാരടി നിര്‍മ്മാണ കമ്പനി ആരംഭിച്ചു

വിഷു ദിനമായ ഇന്നലെ സ്വന്തം നിര്‍മ്മാണ കമ്പനി ആരംഭിച്ച് രമേഷ് പിഷാരടി. രമേഷ് പിഷാരടി എന്റര്‍ട്ടെയിന്‍മെന്റസ് എന്നാണ് കമ്പനിയുടെ പേര്. ഫേസ്ബുക്ക് പേജിലാണ് താരം കമ്പനിയുടെ ലോഗോ വീഡിയോ പങ്കുവെച്ചത്.

വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം. എന്നാണ് പിഷാരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com