നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ്

താരം തന്നെയാണ് ട്വി‌റ്ററിലൂടെ ഈ വിവരം അറിയിച്ചത്
നടി രാകുല്‍ പ്രീത് സിംഗിന് കോവിഡ്

സിനിമ താരം രാകുല്‍ പ്രീത് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ട്വി‌റ്ററിലൂടെ ഈ വിവരം അറിയിച്ചത്.

'എനിക്ക് വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി അറിയിക്കുകയാണ്. ഞാന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല നന്നായി വിശ്രമിക്കുന്നുണ്ട്. ഞാനുമായി സമ്ബര്‍ക്കം വന്നവര്‍ പരിശോധന നടത്തണം'- രാകുല്‍ കുറിച്ചു.

അജയ് ദേവ്‌ഗനും അമിതാഭ് ബച്ചനും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന 'മേയ് ഡേ' എന്ന ചിത്രത്തിലാണ് രാകുല്‍ പ്രീത് ഇപ്പോള്‍ അഭിനയിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com