രജനീകാന്ത്‌ ആശുപത്രിയിൽ തുടരും; ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ

താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി
രജനീകാന്ത്‌ ആശുപത്രിയിൽ തുടരും; ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ

ബം​ഗളൂരു: രക്തസമ്മർദ്ദം ഉയർന്നതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനീകാന്തിന്റെ ആരോ​ഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ. താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കി. അദ്ദേഹം ഇന്നും ആശുപത്രിയിൽ തുടരും.

രജനീകാന്തിനെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെയെ തീരുമാനിക്കൂ. പരിശോധനാ റിപ്പോർട്ടുകളും, രാത്രിയിലെ രക്തസമ്മർദ്ദവും വിലയിരുത്തിയ ശേഷമേ ഡിസ്ചാർജ് തീരുമാനിക്കൂ എന്നും അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി.

രജനീകാന്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇന്നലെയാണ് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുതിയ തമിഴ് ചിത്രമായ അണ്ണാത്തയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് 10 ദിവസമായി അദ്ദേഹം ഹൈദരാബാദിലായിരുന്നു.

ഇതിനിടെ സൈറ്റിലെ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും സിനിമയുടെ ചിത്രീകരണം നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് രജനീകാന്ത് കൊറോണ പരിശോധനയും നടത്തിയിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു. രണ്ട് ദിവസമായി അദ്ദേഹം സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെട്ടത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com