'അമ്മ' മന്ദിരം ഉദ്ഘാടനത്തിനെതിരെ യൂത്ത് കോൺ​ഗ്രസ്; പരിപാടി കോവിഡ് പ്രോട്ടോക്കോൾ‌ ലംഘിച്ച്

കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ചുകൂടി, എസി ഹാളിലെ ഉദ്ഘാടന പരിപാടിയില്‍ 150ലധികം ആളുകള്‍ പങ്കെടുത്തു എന്നീ കാര്യഹങ്ങള്‍ ചൂണ്ടിക്കാട്ടി കൊച്ചി ഡിസിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി
'അമ്മ' മന്ദിരം ഉദ്ഘാടനത്തിനെതിരെ യൂത്ത് കോൺ​ഗ്രസ്; പരിപാടി കോവിഡ് പ്രോട്ടോക്കോൾ‌ ലംഘിച്ച്

കൊച്ചി: 'അമ്മ' സ൦ഘടനയുടെ ആസ്ഥാനമന്ദിര൦ ഉദ്ഘാടനത്തിനെതിരെ യൂത്ത് കോൺഗ്രസ്. പരിപാടി സംഘടിപ്പിച്ചത് കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയായിരുന്നു എന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംഘടനാ ഭാരവാഹികള്‍ക്കെതിരെ കേസെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കെട്ടിടത്തിന് പുറത്ത് പൊതുജനം തടിച്ചുകൂടി, എസി ഹാളിലെ ഉദ്ഘാടന പരിപാടിയില്‍ 150ലധികം ആളുകള്‍ പങ്കെടുത്തു എന്നീ കാര്യഹങ്ങള്‍ ചൂണ്ടിക്കാട്ടി കൊച്ചി ഡിസിപിക്ക് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി.

പത്തു കോടിയോളം ചെലവിട്ട് നിര്‍മ്മിച്ച അഞ്ചു നില കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെയാണ് 10 കോടിയോളം രൂപ ചെലവിട്ട് കലൂരിൽ മന്ദിരം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും വലിയ ആ​ഗ്രഹമായിരുന്നു ഇങ്ങനെ ഒരു കെട്ടിടം. മലയാള സിനിമയ്ക്ക് നിരവധി നല്ല കാര്യങ്ങൾ ഈ കെട്ടിടം കൊണ്ട് ലഭിക്കട്ടെയെന്നും ട്വന്റി 20ക്ക് ശേഷം വീണ്ടുമൊരു സിനിമ വരും മോഹൻലാൽ ഉ​ദ്ഘാടന വേളയിൽ പറഞ്ഞു.

സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. അഞ്ച് നിലയുള്ള കെട്ടിടം നവീകരിച്ചാണ് അമ്മ ആസ്ഥാന മന്ദിരമായി തയ്യാറാക്കിയിരിക്കുന്നത്. നടീനടന്മാർക്ക് സൗകര്യമായിരുന്ന് കഥകൾ കേൾക്കാനുള്ള സൗകര്യം ഉൾപ്പടെ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com