"2020ല്‍ എനിക്ക് 20 വയസ്സ് തികഞ്ഞു": പ്രിയങ്ക ചോപ്ര

വിനോദ മേഖലയില്‍ ഇരുപത് വര്‍ഷം കടന്ന് താരം.
"2020ല്‍ എനിക്ക് 20 വയസ്സ് തികഞ്ഞു": പ്രിയങ്ക ചോപ്ര

സിനിമ ജീവിതത്തിന്‍റെ ഇരുപതാം വാര്‍ഷികത്തില്‍, ഓര്‍മ്മകള്‍ പുതുക്കി നടി പ്രിയങ്ക ചോപ്ര. എല്ലാത്തിനും തുടക്കമിട്ട മിസ്സ് ഇന്ത്യ മത്സരത്തിന്‍റെ വീഡിയോ കാണുന്ന ദൃശ്യം പങ്കുവച്ചുകൊണ്ടാണ് താരം സ്മരണകള്‍ പുതുക്കിയത്.

"എനിക്ക് 2020 ൽ 20 വയസ്സ് തികഞ്ഞു," എന്നു പറഞ്ഞു കൊണ്ടാണ് പ്രിയങ്കയുടെ വീഡിയോ ആരംഭിക്കുന്നത്. എന്‍റര്‍ടെയിന്‍മെന്‍റ് മേഖലയിലെ 20 വര്‍ഷക്കാലമാണ് താന്‍ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയ താരം, 2000 ൽ ഫെമിന മിസ് ഇന്ത്യ മത്സരത്തോടെയാണ് ഇതെല്ലാം ആരംഭിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.

തന്‍റെ റാംപ് വാക്കിനെയും, മേക്കപ്പിനെയും, ഫോട്ടോ പോസിങിനെയും ചിരിയോടെ വീക്ഷിക്കുന്ന വീഡിയോ ഇന്‍സ്രറ്റഗ്രാമിലാണ് പ്രിയങ്ക പങ്കുവെച്ചത്. ആ മത്സരത്തില്‍ കിരീടം നേടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും, തിരിച്ച് വീട്ടിലേക്ക് പോയി പരീക്ഷ എഴുതാന്‍, ട്രെയിന്‍ ടിക്കറ്റ് പോലും ബുക്ക് ചെയ്തിരുനെന്നും അവര്‍ മന്ദഹാസത്തോടെ ഓര്‍ത്തു.

വീഡിയോ പങ്കുവച്ചതിനു ശേഷം സുഹൃത്തുക്കളും, ആരാധകരും താരത്തെ പ്രശംസകള്‍ കൊണ്ട് പൊതിയുകയാണ്. 2000ത്തില്‍ മിസ്സ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ചോപ്ര അതേ വര്‍ഷം തന്നെ മിസ്സ് വേള്‍ഡ് കിരീടവും ചൂടിയിരുന്നു.

Related Stories

Anweshanam
www.anweshanam.com