സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

സച്ചിയുടെ പിറന്നാള്‍ ദിനമായ ഇന്ന് പുതിയ ബാനര്‍ അനൗണ്‍സ് ചെയ്തിരിക്കുകയാണ് നടന്‍.
സച്ചിയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ പ്രഖ്യാപനവുമായി പൃഥ്വിരാജ്

അകാലത്തില്‍ പൊലിഞ്ഞുപോയ തന്റെ പ്രിയ സുഹൃത്തായ സച്ചിയുടെ ആഗ്രഹം നിറവേറ്റാനൊരുങ്ങി നടന്‍ പൃഥ്വിരാജ്. സച്ചിയുടെ പിറന്നാള്‍ ദിനമായ ഇന്ന് പുതിയ ബാനര്‍ അനൗണ്‍സ് ചെയ്തിരിക്കുകയാണ് നടന്‍. സച്ചി ക്രിയേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന ബാനറിലൂടെ നല്ല സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നാണ് പൃഥ്വിരാജ് ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

സ്വന്തമായി ഒരു സിനിമ നിര്‍മ്മിക്കണമെന്നത് സച്ചിയുടെ ഒരുപാട് ആഗ്രഹങ്ങളില്‍ ഒന്നായിരുന്നെന്നും, നിര്‍ഭാഗ്യവശാല്‍ ഇന്ന് അദ്ദേഹം നമ്മോടൊപ്പം ഇല്ല. ഇത് നിറവേറ്റാനായാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.

December 25 എന്നെ സംബന്ധിച്ച് ,മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്. അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും, ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com