നടന്‍ പൃഥ്വിരാജിന് കോവിഡ്

ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നടന്‍ പൃഥ്വിരാജിന് കോവിഡ്

നടന്‍ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൂടാതെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കും ക്വാറന്റീനില്‍ പോകേണ്ടി വരും. ക്വീന്‍ എന്ന ചിത്രത്തിന് ശേഷംഡിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com