പൂജാ ഹെഗ്‌ഡെയുടെ ജന്മദിനത്തില്‍ രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പ്രഭാസ്

പൂജാ ഹെഗ്‌ഡെയുടെ ജന്മദിനത്തില്‍ രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് പ്രഭാസ്

പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനത്തില്‍ രാധേശ്യാം ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ച് പ്രഭാസ്. താരത്തിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ 'ഞങ്ങളുടെ പ്രേരണയ്ക്ക് ജന്മദിനാശംസകള്‍' എന്ന അടിക്കുറിപ്പോടെയാണ് പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. പൂജ ഹെഗ്‌ഡെയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിന്റെ ഇരുപതാം ചിത്രമായ രാധേശ്യാമില്‍പ്രേരണയെന്ന നായിക കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ആദ്യചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തിറക്കിയിരുന്നു. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. പുതിയ പോസ്റ്ററില്‍ പച്ച നിറത്തിലുള്ള നീളമുള്ള വസ്ത്രധാരിയായാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റര്‍ പുറത്തിറക്കി നിമിഷങ്ങള്‍ക്കകം നിരവധിപ്പേരാണ് താരത്തിന് ആശംസയുമായി എത്തിയത്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകാന്ത് പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com