അശ്ലീല വിഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെയ്ക്കും ഭർത്താവിനും ജാമ്യം

ഗോവയിലെ കനാകോനയിലെ ചപോളി ഡാമിൽ ചിത്രീകരിച്ച അശ്ലീല വിഡിയോയെ തുടർന്നാണ് ഇരുവർക്കുമെതിരെ ഗോവ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്
അശ്ലീല വിഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെയ്ക്കും ഭർത്താവിനും ജാമ്യം

അശ്ലീല വിഡിയോ ചിത്രീകരിച്ച കേസിൽ നടി പൂനം പാണ്ഡെയ്ക്കും ഭർത്താവ് സാം അഹ്മദ് ബോംബെയ്ക്കും ജാമ്യം. ആറ് ദിവസം പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടണം, ഗോവ വിടാൻ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 20,000 രൂപ കെട്ടിവച്ച ശേഷം മാത്രമേ ഇരുവരെയും ജയിൽ മോചിതരാക്കുകയുള്ളു.

ഗോവയിലെ കനാകോനയിലെ ചപോളി ഡാമിൽ ചിത്രീകരിച്ച അശ്ലീല വിഡിയോയെ തുടർന്നാണ് ഇരുവർക്കുമെതിരെ ഗോവ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്ന് രാവിലെയാണ് കാനാകോന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചത്.

അതേസമയം, ചപോലി ഡാമിലുണ്ടായിരുന്ന ആറ് ജലവിതരണ വിഭാഗം ജീവനക്കാരെയും കേസിനോടനുബന്ധിച്ച് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇവർ അശ്ലീല വീഡിയോ ചിത്രീകരണം അറിഞ്ഞിട്ടും തടഞ്ഞില്ലെന്നും ഇതിന് കൂട്ട് നിന്നെന്നും കാണിച്ചാണ് സസ്‌പെൻഷൻ.

Related Stories

Anweshanam
www.anweshanam.com