ക​ലാ​സം​വി​ധാ​യ​ക​ന്‍ പി. ​കൃ​ഷ്ണ​മൂ​ര്‍​ത്തിഅ​ന്ത​രി​ച്ചു

ക​ലാ​സം​വി​ധാ​യ​ക​ന്‍ 
പി. ​കൃ​ഷ്ണ​മൂ​ര്‍​ത്തിഅ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത ക​ലാ​സം​വി​ധാ​യ​ക​ന്‍ പി. ​കൃ​ഷ്ണ​മൂ​ര്‍​ത്തി (77) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി ചെ​ന്നൈ​യി​ലെ സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം ചെ​ന്നൈ മാ​ട​പ്പോ​ക്ക​ത്തു ന​ട​ക്കും.

മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ, തെ​ലു​ഗു, സം​സ്കൃ​തം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​യി 55 സി​നി​മ​ക​ളി​ല്‍ ക​ലാ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ക​ലാ​സം​വി​ധാ​ന​ത്തി​ന് മൂ​ന്നു ത​വ​ണ​യും വ​സ്ത്രാ​ല​ങ്കാ​ര​ത്തി​ന് ര​ണ്ടു ത​വ​ണ​യും ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്.

അ​ഞ്ചു ത​വ​ണ കേ​ര​ള സ്റ്റേ​റ്റ് അ​വാ​ര്‍​ഡി​നും അ​ര്‍​ഹ​നാ​യി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ സം​സ്ഥാ​ന അ​വാ​ര്‍​ഡി​നു പു​റെ​മേ ക​ലൈ​മാ​മ​ണി പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com